പ്ലസ് ടു വിദ്യാർത്ഥികൾക്കും ഉച്ചക്കഞ്ഞി

പ്ലസ് ടു വിദ്യാർത്ഥികൾക്കും ഉച്ചക്കഞ്ഞി
Aug 19, 2026 05:02 PM | By PointViews Editor

          നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.കേന്ദ്രാവിഷ്‌കൃത പി എം പോഷൺ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ മാസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ കേരളം ഇതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ഭക്ഷണം പൗരന്റെ അടിസ്ഥാന അവകാശമാണെന്നും ക്ഷേമരാഷ്ട്രത്തിൽ അത് സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും സമൃദ്ധമായ ഓണം ഉറപ്പാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ആഘോഷിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾക്ക് ഓണപരീക്ഷയ്ക്ക് മികച്ച വിജയവും മന്ത്രി ആശംസിച്ചു.പൊതുവിദ്യാലയങ്ങളിലെ 23.5 ലക്ഷത്തോളം വിദ്യാർഥികൾക്ക് നാല് കിലോ വീതം സൗജന്യ അരി വിതരണം ചെയ്യുന്നതിലൂടെ അത്രയും കുടുംബങ്ങൾക്കാണ് അതിന്റെ ഗുണം ലഭിക്കുന്നതെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൈയിൽ സപ്ലൈകോ വഴിയാണ് 905 മെട്രിക് ടൺ അരി വിദ്യാർഥികൾക്കായി വിതരണം ചെയ്യുന്നത്. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സിവിൽ സപ്ലൈസ്, കൺസ്യൂമർഫെഡ്, കൃഷിവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ സർക്കാർ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു. എ.എ.വൈ കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം 90 ശതമാനം പൂർത്തിയായതായും അടുത്ത ദിവസങ്ങളിൽ എല്ലാ റേഷൻ കടകളിലും കിറ്റുകൾ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച് എസ് എസിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആർ എസ് ഷിബു സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, വാർഡ് കൗൺസിലർ രേഷ്മ സി, സപ്ലൈകോ തിരുവനന്തപുരം റീജിയണൽ മാനേജർ (ഇൻ ചാർജ്) രവികുമാരൻ നായർ എസ്, പട്ടം ഗവ. ഗേൾസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ഡോ കെ ലൈലാസ്, ഹെഡ്മാസ്റ്റർ സജീവ്കുമാർ എസ് എ തുടങ്ങിയവർ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്നേഹിൽ കുമാർ സിംഗ് നന്ദി അറിയിച്ചു.

Lunch for Plus Two students

Related Stories
മന്ത്രി കറക്ടാ, പക്ഷെ കേന്ദ്രം ?

Sep 7, 2026 11:19 AM

മന്ത്രി കറക്ടാ, പക്ഷെ കേന്ദ്രം ?

മന്ത്രി കറക്ടാ, പക്ഷെ കേന്ദ്രം...

Read More >>
പോലീസ് ഗെയിംസ് ആൻ്റ് അത്ലറ്റിക്സ് ദീപശിഖ പ്രയാണത്തിന് കണ്ണൂർ റൂറൽ പോലീസ് സ്വീകരണം നൽകി.

Sep 6, 2026 10:58 AM

പോലീസ് ഗെയിംസ് ആൻ്റ് അത്ലറ്റിക്സ് ദീപശിഖ പ്രയാണത്തിന് കണ്ണൂർ റൂറൽ പോലീസ് സ്വീകരണം നൽകി.

പോലീസ് ഗെയിംസ് ആൻ്റ് അത്ലറ്റിക്സ് ദീപശിഖ പ്രയാണത്തിന് കണ്ണൂർ റൂറൽ പോലീസ് സ്വീകരണം...

Read More >>
വീട്ടുമുറ്റങ്ങൾ സന്ദർശിക്കുന്ന കാട്ടു കൊമ്പൻ താഴെ പാൽച്ചുരത്തെ ഉന്നതികളിലെത്തി

Sep 5, 2026 06:30 AM

വീട്ടുമുറ്റങ്ങൾ സന്ദർശിക്കുന്ന കാട്ടു കൊമ്പൻ താഴെ പാൽച്ചുരത്തെ ഉന്നതികളിലെത്തി

വീട്ടുമുറ്റങ്ങൾ സന്ദർശിക്കുന്ന കാട്ടു കൊമ്പൻ താഴെ പാൽച്ചുരത്തെ...

Read More >>
കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ വധശ്രമം: തലയ്ക്കും കഴുത്തിനും ഗുരുതര പരിക്ക്.

Sep 4, 2026 11:59 PM

കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ വധശ്രമം: തലയ്ക്കും കഴുത്തിനും ഗുരുതര പരിക്ക്.

കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ വധശ്രമം: തലയ്ക്കും കഴുത്തിനും ഗുരുതര...

Read More >>
ഇവർക്കൊക്കെ എന്തിനാണ് ഇത്രേം പൊലീസ് സെക്യൂരിറ്റി ?  ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ

Sep 4, 2026 10:54 PM

ഇവർക്കൊക്കെ എന്തിനാണ് ഇത്രേം പൊലീസ് സെക്യൂരിറ്റി ? ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ

ഇവർക്കൊക്കെ എന്തിനാണ് ഇത്രേം പൊലീസ് സെക്യൂരിറ്റി ? ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി...

Read More >>
ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ പിഴ

Sep 4, 2026 09:16 AM

ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ പിഴ

ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ...

Read More >>
Top Stories